എടപ്പാൾ: വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൽഫെയർ പോയന്റ് എന്ന പേരിലുള്ള ജന സേവന കേന്ദ്രത്തിൻറെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്ക് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഷാജഹാൻ നല്ലേപ്പാട്ട്, ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹീം കുട്ടി മംഗലം, പ്രവാസി വെൽഫെയർ പ്രസിഡന്റ് അബുല്ലൈസ് എടപ്പാൾ, മണ്ഡലം ട്രഷറർ ഷഹനാസ്, പഞ്ചായത്ത് പ്രസിഡന്റ് ഖമറുദ്ദിൻ എടപ്പാൾ എന്നിവരും പങ്കെടുക്കും. സർക്കാർ സേവനങ്ങൾ വേഗത്തിലും ഫീസ് കുറച്ചും ജനങ്ങൾക്കെത്തിക്കുക എന്നതാണ് വെൽഫെയർ പോയന്റ് ലക്ഷ്യം വെക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു വെൽഫെയർ പോയന്റ് എന്നതാണ് പാർട്ടിയുടെ തീരുമാനം.പത്രസമ്മേനത്തിൽ മുജീബ് കോലൊളമ്പ്, നാസർ കോലക്കാട്ട്, അബ്ദുറബ്ബ് പൂക്കരത്തറ, സക്കീർ അയിലക്കാട്, അബുല്ലൈസ് എടപ്പാൾ, ഖമറുദ്ദിൻ എടപ്പാൾ,ഷഹനാസ് പങ്കെടുത്തു.