ചങ്ങരംകുളം: എസ് ഡി പി ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഷാൻ അനുസ്മരണവും,പാർട്ടി പ്രവർത്തക കൺവെൻഷനും ചങ്ങരംകുളത്ത് നടന്നു.ആലംകോട്,നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ പൊന്നാനി മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് അതിൽ നിന്നും മുതലെടുപ്പ് നടത്തുന്ന വർഗ്ഗീയ ശക്തികളെ കരുതി ഇരിക്കണമെന്നും അത്തരം ശക്തികളാണ് ഷാനിൻ്റെ വധത്തിൻ്റെ പിന്നിലും പ്രവർത്തിച്ചത് എന്നും അദ്ധേഹം പറഞ്ഞു.അഷ്റഫ് പാവിട്ടപ്പുറം സ്വാഗതം പറഞ്ഞ പരിപാടിയിൽ മണ്ഡലം കമ്മിറ്റി അംഗംകരീം ആലംകോട് അദ്ധ്യക്ഷനായിരുന്നു.മണ്ഡലം വൈസ് പ്രസിഡന്റ് ഷെഹീർ വെളിയങ്കോട്, മണ്ഡലം ട്രഷറർ ഫസൽപുറങ്ങ്, മണ്ഡലം കമ്മിറ്റി അംഗം സുബൈർ ചങ്ങരംകുളം,ലത്തീഫ് മൗലവി നന്നംമുക്ക്,ഒ.വി. ഷാജി ചങ്ങരംകുളം തുടങ്ങിയവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *