മാറഞ്ചേരി: സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അഹല്യ ഐ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ എ കെ സുബൈർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ബഷീർ ഒറ്റകത്ത് അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഫൗസിയ ഫിറോസ്, പി ടി എ എക്സിക്യൂട്ടീവ് മെമ്പർ ജസീല, അധ്യാപകരായ ശ്രീ ഇബ്രാഹിംകുട്ടി, ശ്രീമതി ബുഷറ, നേത്രരോഗ വിദഗ്ധനായ ഡോ. ആകാശ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. വളണ്ടിയർ ലീഡർമാരായ അർച്ചന രമേഷ്, ജുനൈദ്, ദിയ കെ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കാളികളായി പ്രോഗ്രാം ഓഫീസർ ഡോ. നിഷ ടി എ പരിപാടിക്ക് നന്ദി അർപ്പിച്ചു.