പൊന്നാനി : ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ദേശം-ദേശീയത-പ്രതിരോധം എന്ന സന്ദേശത്തിൽ പൊന്നാനിയിൽ നൈതൽ ബുക്സ് നടത്തിയ സാംസ്‌കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എൻ. ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച നടന്നു.
ശ്രീജിത്ത് ദിവാകരൻ അധ്യക്ഷത വഹിച്ചു. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. തമിഴ് കവിയും മാധ്യമപ്രവർത്തകയുമായ കവിൻ മലർ മുഖ്യാതിഥിയായി. ടി. മുഹമ്മദ് ബഷീർ, സുകേഷ് രാജ് എന്നിവർ പ്രസംഗിച്ചു. ഭാരതമെന്ന പേരുമാറ്റത്തിനുപിന്നിൽ മതാത്മകത മാത്രമാണ് ലക്ഷ്യമെന്ന് സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് എളമരം കരീം എം.പി. പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നടന്ന ‘വി ദി പ്യൂപ്പിൾ ഓഫ് ഇന്ത്യ’ എന്ന സെഷനിൽ പ്രൊഫ. എം.എം. നാരായണൻ അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദ് കുഞ്ഞി, സുരേഷ് കാക്കനാത്ത് എന്നിവർ പ്രസംഗിച്ചു.