Breaking
Fri. Aug 22nd, 2025

എടപ്പാൾ: പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ലിറ്റിൽ കിക്കേഴ്സ് ഫുട്ബോൾ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുളള സെലക്ഷൻ ക്യാമ്പിന് തുടക്കമായി. പൊറൂക്കര യാസ്‌പൊ ഗ്രൗണ്ടിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്. വി.പി.അനിൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പൊറൂക്കര യാസ്പൊയുമായി സഹകരിച്ച് നടക്കുന്ന സെലക്ഷന്‍ ക്യാമ്പില്‍ നിരവധി കുട്ടികൾ പങ്കെടുത്തു. എടപ്പാള്‍, വട്ടംകുളം, കാലടി, തവനൂര്‍ ഗ്രാമപഞ്ചായത്തുകളിലെ 2011 നും 2017 ഇടയിൽ ജനിച്ച ആൺകുട്ടികളെയും, പെൺകുട്ടികളെയും കായികപരമായി മുൻനിരയിലേക്ക് കൊണ്ട് വരുന്നതിന് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ, രാധിക, ഷീജ കൂട്ടാക്കി, എടപ്പാൾ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, അഡ്വ: വിജയൻ യാസ്പൊ പ്രസിഡണ്ട് സുന്ദരൻ, സെക്രട്ടറി ഷിബിൻ, സുമേഷ് ഐശ്വര്യ, പരിശീലകരായ ഷെബീബ്, ആദർശ്, അൽഫാസ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ: ആർ ഗായത്രി സ്വാഗതവും, ബ്ലോക്ക് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എൻ.ആർ.അനീഷ് നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *