ചങ്ങരംകുളം: മസ്ജിദുകൾക്ക് നേരെയുള്ള കയ്യേറ്റങ്ങളിൽ പ്രതിഷേധിച്ച് ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് നൈറ്റ് മാർച്ച് നടത്തി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷറഫ് കോക്കൂർ മാർച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം. കെ. അൻവർ അധ്യക്ഷത വഹിച്ചു.സമരയോഗത്തിൽ സി. എം. യൂസഫ്, പി. പി. യൂസഫലി, വി. വി. സലിം, മനു മാമ്പയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷാനവാസ് വട്ടത്തൂർ, ബഷീർ കക്കടിക്കൽ, ഉമ്മർ തലാപ്പിൽ, ഹമീദ് ചെയ്യാനൂർ, മാനു ചുള്ളിയിൽ, അഷറഫ് വളയംകുളം, നൂറുദ്ദീൻ വളയംകുളം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.