പൊന്നാനി : നഗരസഭാ ജീവനക്കാരുടെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടർ അനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് കേരള ലോക്കൽ ഗവൺമെന്റ് സ്റ്റാഫ് അസോസിയേഷൻ പൊന്നാനി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ട. സി. ഹരിദാസ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് അസ്കർ അധ്യക്ഷതവഹിച്ചു.ഫർഹാൻ ബിയ്യം, എ. പവിത്രകുമാർ, കെ. ജയപ്രകാശ്, എം. അബ്ദുല്ലത്തീഫ്, പ്രവീൺ, വി. അബ്ദുൽ നാസർ, പി. രാജൻ, ടി. സുരേഷ്, എ. അശോകൻ എന്നിവർ പ്രസംഗിച്ചു.