എടപ്പാൾ: കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മിറ്റി യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വർഗീസ് മാസ്റ്റർ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എ.യു.പി.സ്കൂൾ പെരുമ്പറമ്പ് ജേതാക്കളായി. കാലടി വി.പി.യു.പി സ്കൂളിനാണ് രണ്ടാം സ്ഥാനം. എടപ്പാൾ ഉപജില്ലയിൽ നിന്നുള്ള 18 സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റ് എ.ഇ.ഒ പി.വി ഹൈദരലി ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി ബാബു സമ്മാന ദാനം നിർവ്വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ, കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.വി. സന്ധ്യ ടീച്ചർ, കെ.എം അബ്ദുൽ ഹക്കീം, പി.മുഹമ്മദ് ജലീൽ, ബിജു പി സൈമൺ, കെ. പ്രമോദ് ടി.ജെ.സിറിൽ, എസ്. അശ്വതി, ഫിനിക്സ് ക്ലബ് പ്രതിനിധികളായ ഷംനാദ്, മനാഫ് എന്നിവർ സംസാരിച്ചു. മികച്ച കളിക്കാരൻ കാലടി വി.പി.യു.പി സ്കൂളിലെ ഇനാൻ, ടോപ് സ്കോറർ എടപ്പാൾ ജി.എം.യു.പി.സ്കൂളിലെ റിതിൻ രവീന്ദ്രൻ , മികച്ച ഗോൾകീപ്പർ പെരുമ്പറമ്പ് എ.യു.പി.സ്കൂളിലെ മുഹമ്മദ് ഫാഹിം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.