Breaking
Sun. Aug 2nd, 2026

ലഹരി പരിശോധനക്കിടെ പോലീസ് ജീപ്പില്‍ ഇടിച്ച് കാറില്‍ രക്ഷപ്പെട്ട സംഘത്തെ പൊന്നാനി പോലീസ് സാഹസികമായി പിടികൂടി. ’എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍ ,2 പേര്‍ രക്ഷപ്പെട്ടു’പോലീസുകാരന് പരിക്ക്

പൊന്നാനി:ലഹരി പരിശോധനക്കിടെ പോലീസ് ജീപ്പില്‍ ഇടിച്ച് കാറില്‍ രക്ഷപ്പെട്ട ലഹരി കടത്ത് സംഘത്തെ പൊന്നാനി പോലീസ് സാഹസികമായി പിടികൂടി.വെളിയംകോട് സ്വദേശി ഫിറോസ്(27)പൊന്നാനി സ്വദേശി മുഹമ്മദ് റിയാസുദ്ധീന്‍ എന്നിവരെയാണ് പൊന്നാനി സിഐ ജലീല്‍ കറുത്തേടത്ത് എസ്ഐ ആര്‍ യു അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.ഇവരുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബാഗ്ളൂരില്‍ നിന്ന് രാസ ലഹരിയായ എംഡിഎംഎ എത്തിച്ച സംഘത്തെ പിടികൂടാന്‍ പോലീസ് നടത്തിയ പരിശോധനക്കിടെയാണ് പോലീസ് ജീപ്പില്‍ വാഹനം ഇടിപ്പിച്ച് സംഘം രക്ഷപ്പെട്ടത്.ഇതിനിടെ എസ്ഐ അരുണിന് പരിക്കേല്‍ക്കുകയും ചെയ്തു’പിന്നീട് പോലീസ് അതിസാഹസികമായി സംഘത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ഇതിനിടെയാണ് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടത്. ഇവര്‍ ലഹരി കടത്താന്‍ ഉപയോഗിച്ച ആഡംബര കാറും വാഹനത്തിന്റെ രഹസ്യ അറയില്‍ നിന്ന്,എംഡിഎംഎ,പാക്കിങ് മെറ്റീരിയല്‍,ഇലക്ട്രിക് തുലാസുകള്‍,ഇരുമ്പ് വടികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *