എടപ്പാൾ : പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിലെ കൃഷ്ണ ശില വിരിച്ച ചുറ്റമ്പലസമർപ്പണം തിരുവിതാംകൂർ കവടിയാർ കൊട്ടാരം രാജപ്രതിനിധി ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി നിർവഹിച്ചു.മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി, ശ്രീരാജ് എമ്പ്രാന്തിരി, മാനേജിങ് ട്രസ്റ്റി കെ.എം. പരമേശ്വരൻ നമ്പൂതിരി, എക്സിക്യുട്ടീവ് ഓഫീസർ ദിലീപ്‌കുമാർ, മലബാർ ദേവസ്വംബോർഡ് അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ്കുമാർ, വി.പി. വിദ്യാധരൻ, എൻ.പി. രജനി, എം.കെ. ഭവാനി അമ്മ, വിജയൻ ഗുരുസ്വാമി എന്നിവർ പ്രസംഗിച്ചു.