തിരൂർ : കെട്ടിടനിർമാണത്തിന് പുഴമണൽ കുറഞ്ഞചെലവിൽ ലഭ്യമാക്കണമെന്ന് തിരൂരിൽ നടന്ന രജിസ്ട്രേർഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ലേബർ വെൽഫയർ സെസ്സിന്റെ നിലവിലുള്ള പരിധി 10 ലക്ഷം രൂപയിൽനിന്ന് 25 ലക്ഷം രൂപയായി ഉയർത്തണമെന്നും കെട്ടിടനിർമാണ പെർമിറ്റ് കിട്ടാനുള്ള ഇരട്ട ലൈസൻസ് സമ്പ്രദായം മാറ്റി ഒറ്റ ലൈസൻസാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മബ്റൂഖ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ മഞ്ചുമോൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സാദിഖ് മൂപ്പൻ റിപ്പോർട്ടവതരിപ്പിച്ചു. ഷറഫുദ്ദീൻ നരിക്കുന്നൻ, ടി.പി. മനോജ്, അബ്ദുൾ സലാം, ടി.കെ. നസീം, ഷെഫീഖ് ഹോമാർട്ട് എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികൾ: ഷറഫുദ്ദീൻ നരിക്കുന്നൻ (പ്രസി.), അലി വില്ലൂർ, ജസീർ മലപ്പുറം (വൈസ് പ്രസി.), ഷെഫീഖ് ഹോമാർട്ട് (സെക്രട്ടറി), കെ.സി. അയൂബ് താനൂർ, അബ്ദുൾ ജംഷീർ പൂക്കോട്ടൂർ (ജോ. സെക്ര.), പി. ബഷീർ കോട്ടയ്ക്കൽ (ട്രഷ.). ഷറഫുദ്ദീൻ നരിക്കുന്നൻ (പ്രസി.) ഷെഫീഖ് ഹോമാർട്ട് (സെക്ര.)