തവനൂർ : ജൂനിയർ ചേംബർ ഇന്റർനാഷണൽ തവനൂർ ഘടകത്തിന്റെ പുതിയ പ്രസിഡന്റായി സുനില രഞ്ജിത്തിനെ തിരഞ്ഞെടുത്തു.സ്ഥാനാരോഹണച്ചടങ്ങിൽ മുൻ പ്രസിഡന്റും ഈ വർഷത്തെ ഉപമേഖലാ അധ്യക്ഷയുമായ സുഹൈമ നാസർ സത്യവാചകം ചൊല്ലിക്കൊടുത്തു.ഇരുപതിലധികം പുതിയ അംഗങ്ങൾക്ക് മേഖലാ അധ്യക്ഷൻ അഡ്വ. ജംഷാദ് കൈനിക്കര സത്യപ്രതിജ്ഞ ചൊല്ലി അംഗത്വം നൽകി.സബ് കളക്ടർ ദിലീപ് കെ. കൈനിക്കര മുഖ്യാതിഥിയായി.ലഖ്നൗവിൽ നടത്തിയ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ രാജ്യാന്തര പോൾവാൾട്ട് മത്സരത്തിൽ വെള്ളിമെഡലും സംസ്ഥാന കലാമേളയിൽ പോൾവാൾട്ട് ഇനത്തിൽ സ്വർണമെഡലും നേടിയ കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർഥിനിയായ നിയാന അമൽചിത്ര, പുതിയ യുവ സംരംഭകർക്കുള്ള ബിസിനസ് കമാൽ പത്ര അവാർഡ് നേടിയ ആറുകണ്ടത്തിൽ അനീസ് റഹ്‌മാൻ, രാജ്യാന്തര ജൂനിയർ പ്രസംഗ മത്സരത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ഐഡിയൽ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥിനി റിൻഷാ മുജീബ് എന്നിവരെ ആദരിച്ചു.മുൻ മേഖലാ അധ്യക്ഷ കെ.എസ്. ചിത്ര, മുൻ പ്രസിഡന്റ് സുഭാഷ് നായർ, അമീർ ആറുകണ്ടത്തിൽ, എസ്. ഷിബു, ശ്രീജിത്ത് ചിറക്കൽ, മുജീബ് വെസ്റ്റേൺ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി റിയാസ്, ട്രഷററായി ധനീഷ് എന്നിവരെയും തിരഞ്ഞെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *