എടപ്പാൾ:മത-ധാർമ്മിക വിദ്യാഭ്യാസം മതേതരത്വത്തിന് ശക്തി പകരുമെന്നും മദ്റസാ പ്രശ്നത്തിലെ സുപ്രീം കോടതി വിധി ഇത് വ്യക്തമാക്കിയതാണന്നും കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു.എടപ്പാൾ തട്ടാൻപടി സ്റ്റാർ ഓഡിറ്റോറിയത്തിൽ ബിരുദധാരികളായ ദർസ് പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഹുസൈൻ ബാഖവി പാലൂരിന്റെ അദ്ധ്യക്ഷതയിൽ മഹല്ല് പ്രസിഡന്റ് അബ്ദുസ്സലാം ഫൈസി ഉദ്ഘാടനം ചെയ്തു.കക്കിടിപ്പുറം സ്വാലിഹ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി.എം.വി.അബ്ദുൽ ഖാദർ,ജില്ലാ പഞ്ചായത്തംഗം വി കെ എം ഷാഫി,മുസ്ഥഫ ശുകപുരം, കെ.എസ് അശ്റഫ് ,കെ വി ബാവ ഹാജി. മുജീബ് സഖാഫി അൽ കാമിലി,അലവി ഹാജി,മുഹമ്മദലി അഹ്സനി, പിവി ഹംസ ഹാജി പ്രസംഗിച്ചു.വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ദർസ് പ്രതിഭകളേയും ഗുരുവര്യൻമാരേയും ചടങ്ങിൽ ആദരിച്ചു.ടി.ഹുസൈൻ നന്ദി പറഞ്ഞു

Related Post

Leave a Reply

Your email address will not be published. Required fields are marked *