എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായി കരിമ്പനക്കുന്ന് നഗറിൽ വച്ച് എസ് സി/എസ് ടി വിഭാഗകാർക്കായുള്ള ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.വാർഡ് മെമ്പർ റാബിയ സ്വാഗതം പറഞ്ഞ് ആരംഭിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് മുഖ്യതിഥിയും വൈസ് പ്രസിഡന്റ് ഫസീല സജീബ് അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ, മുൻ പ്രസിഡന്റ് കഴുങ്ങിൽ മജീദ്, എന്നിവർ ആശംസകൾ അർപ്പിച്ചു.എസ് സി പ്രൊമോർട്ടർ ശ്യാം ചന്ദ് നന്ദി പറഞ്ഞു.ആയുർവേദ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പിൽ 73 ആളുകളെ പരിശോധിക്കുകയും മരുന്ന് വിതരണം നടത്തുകയും ചെയ്തു.