തിരൂരങ്ങാടി : മാലിന്യമുക്ത നഗരസഭയെന്ന ലക്ഷ്യത്തിലേക്ക് സമഗ്രപദ്ധതികളൊരുക്കി തിരൂരങ്ങാടി നഗരസഭ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിക്കിടന്നിരുന്ന വെഞ്ചാലിയിലെ എം.സി.എഫ്. കേന്ദ്രം നവീകരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തിയതോടെ നഗരസഭയിലെ മാലിന്യനീക്കം വേഗത്തിലായി. 3000 കിലോഗ്രാം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് 48 ഹരിതസേനാ അംഗങ്ങൾവഴി ശേഖരിച്ച് എം.സി.എഫ്. കേന്ദ്രത്തിലെത്തിക്കുന്നത്. തരംതിരിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ ഏജൻസികൾ വഴി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോകുന്നുണ്ട്. ജൈവമാലിന്യങ്ങളുടെ സംസ്കരണത്തിനായുള്ള തുമ്പൂർമുഴി മോഡൽ എയറോബിക് കംപോസ്റ്റ് യൂണിറ്റും വെഞ്ചാലിയിൽ സജ്ജമാക്കി. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്‌ഷൻ റാങ്കിങ്ങിൽ പങ്കെടുക്കുന്ന നഗരസഭ, മികച്ച അംഗീകാരം ലഭിക്കാനുള്ള പ്രവർത്തനങ്ങളും ആസൂത്രണംചെയ്തു.

മാലിന്യനീക്കത്തിന് മാസ്റ്റർപ്ലാൻ :വാതിൽപ്പടി ശേഖരണം നൂറുശതമാനമാക്കും ഹരിതകർമസേനയുടെ നേതൃത്വത്തിൽ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന വാതിൽപ്പടി മാലിന്യശേഖരണം ഡിസംബർ 30-നകം 39 ഡിവിഷനുകളിലും നൂറുശതമാനമാക്കി ഉയർത്തും.15 ഡിവിഷനുകളിൽ ഇതിനകം നൂറുശതമാനം വാതിൽപ്പടി മാലിന്യശേഖരണം നടപ്പാക്കി. എം.സി.എഫ്. കേന്ദ്രത്തിന്റെയും എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെയും നവീകരണത്തിനും തുടർപ്രവർത്തനങ്ങൾക്കുമായി 64ലക്ഷത്തിന്റെ അനുമതി നൽകി. ചെമ്മാട് അങ്ങാടിയടക്കമുള്ള പൊതുയിടങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് വേഗത്തിലാക്കും.

സി.പി. ഇസ്മായീൽ (ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)

Related Post

Leave a Reply

Your email address will not be published. Required fields are marked *