ചങ്ങരംകുളം : മൂക്കുതല കിഴേക്കാവ് ഭഗവതീ ക്ഷേത്രത്തിലേക്കുള്ള റോഡ് പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സൈഫുദീൻ അധ്യക്ഷതവഹിച്ചു.മൂക്കുതല ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി. വത്സലൻ, ട്രസ്റ്റി ബോർഡ് അംഗം കൊച്ചുകുട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. പ്രവീൺ, ബ്ലോക്ക് അംഗം വി.വി. കരുണാകരൻ, ടി. സത്യൻ, എം. അജയഘോഷ്, വി.വി. കുഞ്ഞുമുഹമ്മദ്, സേതുമാധവൻ, സി. കോമളം തുടങ്ങിയവർ പ്രസംഗിച്ചു.പി. നന്ദകുമാർ എം.എൽ.എയുടെ പ്രത്യേക വികസനഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഇന്റർലോക്ക് ചെയ്ത റോഡാണ് യാത്രക്ക് തുറന്നു കൊടുത്തത്.അടുത്തുതന്നെ പ്രദേശം സൗന്ദര്യവത്കരണത്തിനുള്ള തുകയും അനുവദിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.