താനൂർ : മാലിന്യമുക്ത ഗ്രാമമെന്ന സന്ദേശവുമായി കെ. പുരം സമന്വയവേദി നടത്തുന്ന തുടർപ്രവർത്തനങ്ങൾ മാതൃകയാകുന്നു.കേരളാധീശ്വരപുരം മൂലക്കൽ-കാളാട് റോഡിന്റെ ഇരുഭാഗങ്ങളും പരിസരങ്ങളും രണ്ടുമാസമായി അവധിദിനങ്ങളിൽ സമന്വയവേദി പ്രവർത്തകർ ശുചീകരിക്കുന്നു. പ്രദേശവാസികളും പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. നാടകം, കലാ, സാഹിത്യ, സാംസ്കാരിക, കൃഷി, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ അഫ്സൽ കെ. പുരം, സുദർശൻ കോടത്ത്, രാധാകൃഷ്ണൻ താനൂർ, എം. സന്ദീപ്, പി. ബിജു, ടി. ജഗദീശൻ, എം. വേണുഗോപാൽ തുടങ്ങിയവരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *