എടപ്പാൾ : പന്നിക്കൂട്ടത്തിന്റെ വിളയാട്ടത്തിൽ ചേകന്നൂരിലും പരിസരപ്രദേശങ്ങളിലും രണ്ടേക്കറിലധികം നെൽകൃഷി നശിച്ചു. ചേകന്നൂർ, കാലഞ്ചാടി, കവുപ്ര പാടശേഖരങ്ങളിലായാണ് രണ്ടേക്കറിലധികം നെൽകൃഷി നശിച്ചത്.ചേകന്നൂരിലെ കാരാട്ടുതൊടിയിൽ രാമകൃഷ്ണന്റെ മാത്രം ഒരേക്കറിലധികം വയലിലെ വിളഞ്ഞുനിന്ന നെല്ലാണ് പന്നിക്കൂട്ടം കുത്തിമറിച്ചത്.നെല്ലെല്ലാം ചെളിയിൽ പൂഴ്ന്ന നിലയിലാണ്. ഇതേ അവസ്ഥയാണ് കാലഞ്ചാടിയിലെയും കവുപ്രയിലെയും കൃഷിയിടങ്ങളിലും. കർഷകർ ആയിരക്കണക്കിന് രൂപ ചെലവഴിച്ചുണ്ടാക്കിയ കൃഷിയാണ് ഒറ്റരാത്രികൊണ്ട് പന്നിക്കൂട്ടമിറങ്ങി നശിപ്പിച്ചത്.