പൊന്നാനി: “നല്ല ആരോഗ്യം നല്ല നാളേക്ക്” എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്‍ ഹെൽത്ത് ആൻഡ് ഫാമിലി ഡെവലപ്മെന്റ് കൗൺസിൽ (HFDC) ബെൻസി പോളി ക്ലിനിക്കുമായി സഹകരിച്ച് അലോപ്പതി, ഹോമിയോ, ആയുര്‍വ്വേദം സംയുക്ത മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ചന്തപ്പടി ബെൻസി പോളിക്ലീനിക്കിൽ നടന്ന ക്യാമ്പ് മാതൃ – ശിശു ആശുപത്രി റിട്ട: സൂപ്രണ്ട് ഡോ: പി കെ ആശ ഉദ്ഘാടനം ചെയ്തു. HFDC കൺവീനർ കെ പി എ റസാഖ് അധ്യക്ഷത വഹിച്ചു. മുരളി മേലെപ്പാട്ട് സ്വാഗതം പറഞ്ഞു.പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, ഹൈദരലി മാസ്റ്റർ മാറഞ്ചേരി, പി എം അബ്ദുട്ടി, ബെൻസി പോളി ക്ലിനിക് അഡ്മിനിസ്ട്രേറ്റർ റെനി അനിൽ, മാനേജർ അശ്വിൻ, പി ആർ ഒ ഷാനവാസ്, ക്യാമ്പ് ഡയറക്ടർ മുഹമ്മദ് പൊന്നാനി തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോ: പി കെ ആശ, ഡോ: ഹസീന, ഫാരിദ ശരീഫ് (അലോപ്പതി) ഡോ:ഇർഫാന ഇഖ്ബാൽ (ആയുർവ്വേദം) ജോയി, സൂസൺ, സരൂബ് (ഹോമിയോ) എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.സി വി മുഹമ്മദ് നവാസ്, ബീകുട്ടി ടീച്ചർ, സുബൈർ ടി വി, സുബൈദ പോത്തന്നൂർ, ജി സിദ്ദീഖ് തവനൂർ, നാരായണൻ മണി, മാലതി വട്ടംകുളം, കുഞ്ഞി മൊയ്തീൻകുട്ടി തവനൂർ, ആർ വി മുത്തു, ഹൈറുന്നിസ പാലപ്പെട്ടി, സുജീഷ് നമ്പ്യാർ കാലടി, ഖലീൽ റഹ്മാൻ എടപ്പാൾ, അബ്ദുൽ മജീദ് തെക്കേപ്പുറം, പി പി ആരിഫ നരിപ്പറമ്പ്, ഹഫ്സത്ത് നെയ്തല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.ലാബ്, ഫാർമസി, നേതൃ വിഭാഗം, രജിസ്ട്രേഷൻ, റിസപ്ഷൻ, പാരാമെഡിക്കൽ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ വ്യത്യസ്ത വിഭാഗങ്ങൾ രാവിലെ 9 മണിമുതൽ വൈകീട്ട് 4 മണിവരെ സജീവമായി രംഗത്തുണ്ടായിരുന്നു. വ്യത്യസ്ത വിഭാഗത്തിലായി 250 ൽ പരം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.രജിസ്ട്രേഷന് റംല കെ പി, സബീന ബാബു, ഹാജറ സി വി, സതീദേവി, റെജുല, സാന്ദ്ര എന്നിവർ നേതൃത്വം നൽകി.ഹനീഫ മാളിയേക്കൽ നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *