പൊന്നാനി : സംസ്‌കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി പി.ടി. തോമസ് അനുസ്‌മരണം സംഘടിപ്പിച്ചു. മുൻ എം.പി. സി. ഹരിദാസ് ഉദ്ഘാടനംചെയ്തു.കോൺഗ്രസിലെ നിലപാടുള്ള രാഷ്ട്രീയനേതാവായിരുന്നു പി.ടി. തോമസെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം ചെയർമാൻ ടി.പി. ശബരീഷ്‌കുമാർ അധ്യക്ഷതവഹിച്ചു. ഉണ്ണിക്കൃഷ്ണൻ പൊന്നാനി മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി. അംഗം ഷാജി കാളിയത്തേൽ, ഡി.സി.സി. ജനറൽസെക്രട്ടറി ടി.കെ. അഷറഫ്, അഡ്വ. എൻ.എ. ജോസഫ്, സംസ്‌കാര സാഹിതി സംസ്ഥാന ജനറൽസെക്രട്ടറി പ്രണവം പ്രസാദ്, പൊന്നാനി മണ്ഡലം പ്രസിഡന്റ് കെ. ജയപ്രകാശ്, ഈഴുവത്തിരുത്തി മണ്ഡലം പ്രസിഡന്റ് നബീൽ നെയ്തല്ലൂർ, എം. അബ്ദുൾലത്തീഫ്, രഞ്ജിത്ത് പൊന്നാനി തുടങ്ങിയവർ പ്രസംഗിച്ചു.