എടപ്പാൾ : വട്ടംകുളം ഗ്രാമപ്പഞ്ചായത്തിൽ എൻ.എസ്.എസ്. ക്യാമ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകർമസേനയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കൽ ക്യാമ്പ് നടത്തി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. അക്ബർ പനച്ചിക്കൽ അധ്യക്ഷനായി.കില ഫെസിലിറ്റേറ്റർ കെ. ശ്രീധരൻ, പി. രജീഷ്, സി. റുഫൈദ, കെ. സനീഷ്, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.