എടപ്പാൾ : സാന്താക്ലോസ് കൂട്ടങ്ങളും കെയ്‍ക്ക് മധുരവുമായി സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു. വട്ടംകുളം സി.പി.എൻ. യു.പി. സ്കൂളിൽ നടന്ന പരിപാടി പി.ടി.എ. പ്രസിഡന്റ് എം.എ. നവാബ് ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക കെ.വി. നസീമ അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി സി. സജി, എസ്. സുജ ബേബി, പി. സിൽജി, പി.ജെ. ലില്ലി, വി. സരിത, ടി.എം. ജാംസൺ എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് കാരൾ, പുൽക്കൂടൊരുക്കൽ, കലാപരിപാടികൾ എന്നിവ നടന്നു.അണ്ണക്കമ്പാട് വെറൂർ എ.യു.പി. സ്കൂളിൽ നടന്ന ആഘോഷത്തിന് പ്രഥമാധ്യാപകൻ ലിജി സി. സിനി, മാനേജർ ഷൈസൻ ജെ. പാലക്കൽ, പി.ടി.എ. പ്രസിഡന്റ് ശ്രുതി ദാസൻ എന്നിവർ നേതൃത്വം നൽകി.