വട്ടംകുളം: വട്ടംകുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വ്യാപകമായി കൃഷി നാശം വരുത്തിയ മുപ്പതോളം കാട്ടുപന്നികളെ പിടികൂടി. വിവിധ മേഖലകളിൽ വാഴയും, നെൽകൃഷിയും, കപ്പയും, മറ്റു കിഴങ്ങ് വർഗ്ഗങ്ങളും നശിപ്പിക്കുകയും പൊതു ശല്യമായി തീരുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു കർഷകർ. കർഷകരുടെ ആവശ്യാർത്ഥം പഞ്ചായത്ത് ഇടപെട്ട് പന്നി പിടുത്തക്കാരെ വരുത്തിയാണ് ഇവയെ പിടികൂടിയത്.
മുൻപും പഞ്ചായത്തിന്റെ വിവിധ മേഖലകളിൽനിന്ന് കാട്ടുപന്നികളെ പിടികൂടിയിരുന്നു. എന്നിട്ടും കാട്ടുപന്നിയുടെ ശല്യത്തിന് ഒരു അറുതിയും ഉണ്ടായില്ല.
