പൊന്നാനി: പൊന്നാനി നഗരസഭയിൽ അനധികൃത താൽക്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച് കോടതി വിധിയെത്തുടർന്നാണ് പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ യോഗത്തിൽ രംഗത്തെത്തിയത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി നിയമിച്ച താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആവശ്യപ്പെട്ടു. എന്നാൽ വിധി പഠിക്കാതെയാണ് പ്രതിപക്ഷം രംഗത്ത് വന്നിട്ടുള്ളതെന്നും, കോടതിയലക്ഷ്യത്തിന് കേസ് നൽകുമെന്നും ചെയർമാൻ പറഞ്ഞു. ഇതോടെ പ്രതിഷേധവുമായി യു.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. ഇതേ സമയം സി.പി.എം കൗൺസിലർമാരും പ്രതിപക്ഷാംഗങ്ങൾക്കെതിരെ നടുത്തളത്തിലെത്തിയതോടെ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് കൗൺസിൽ പിരിച്ചു വിടുകയായിരുന്നു.
അനധികൃത നിയമനം സാധൂരികരിക്കുന്ന റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇത്തരത്തിൽ അനധികൃതമായി നിയമനം നേടിയവരെ പിരിച്ചു വിടാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഈ നിർദ്ദേശം പാലിക്കണമെന്നായിരുന്നു പ്രതിപക്ഷം കൗൺസിലിൽ ആവശ്യപ്പെട്ടത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *