ചങ്ങരംകുളം:മൂക്കുതല യെൽദോസ് സ്റ്റുഡൻസ് പാർക്ക് ഒരുക്കിയ ക്രിസ്മസ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി.ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഭാഗ്യശാലികളെ തെരഞ്ഞടുത്തു മൂക്കുതല പി.സി.എൻ. ജി.എച്ച് സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് ഫാമീസ്,പി.അദികേഷ് ,സി.എസ് കൃഷ്ണഗാദ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം നടത്തി.ക്രിസ്മസ് സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് സമ്മാനം ലഭിച്ച വിദ്യാർത്ഥികൾ പറഞ്ഞു.സ്ഥാപനത്തിലേക്ക് എത്തിയ കരോൾ സംഘകൾക്ക് മധുര വിതരണവും നടത്തി.15 ദിവസമായി 20 രൂപക്ക് കടയിൽ നിന്ന് പർച്ചേഴ്സ് നടത്തിയ നൂറുകണക്കിന് വിദ്യാർത്ഥികളാണ് സമ്മാന പദ്ധതിയിൽ പങ്കാളികളായത്. .