പൊന്നാനി :മലയാള സാഹിത്യത്തിലെ പെരുന്തച്ചൻ എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കവി മുറ്റം സാംസ്‌കാരിക കൂട്ടായ്മ അനുശോചനയോഗം ചേർന്നു. അക്ഷരമറിയുന്ന ഏതൊരാൾക്കും സവിശേഷമായ വായനനുഭവം പ്രദാനം ചെയ്ത എം. ടി യുടെ ഓർമ്മകൾ പങ്കുവച്ചു.തൊട്ടതെല്ലാം പൊന്നാക്കിയ എം. ടി മലയാള സിനിമയ്ക്കു നൽകിയ അതുല്യമായ സംഭാവനകൾ നിർമ്മാല്യം, ഒരു വടക്കൻ വീരഗാഥ, പരിണയം, സദയം, താഴ്‌വാരം, ഓളവും തീരവും, പഴശ്ശിരാജ, വൈശാലി, എന്ന് സ്വന്തം ജാനിക്കുട്ടി, അമൃതംഗമയ, തുടങ്ങി മലയാളികൾ ഹൃദയത്തിൽ ആണ് ഏറ്റുവാങ്ങിയത്. എഴുത്തുകാരൻ മരിച്ചാലും എഴുതിയ കഥകളും, നിർമിച്ച സിനിമകളും മലയാളി ഉള്ളിടത്തോളം കാലം കൂടെ ഉണ്ടാവും. എഴുത്തുകാരനോടുള്ള ആദരാസൂചകമായിസ്മൃതി ദ്വീപ തെളിയിച്ചു. കെ. ഗോപിദാസ്, വി. രമേശ്, റാഫി, കെ. എ. അനിൽ കുമാർ, കെ. ശിവദാസൻ, രഞ്ജിത്ത് മാസ്റ്റർ തുടങ്ങിയവർ എം. ടി യെ അനുസ്മരിച്ചു. സതീഷ് ചെമ്പ്ര സ്വാഗതം പറഞ്ഞു. ഇ. എ. ശ്രീരാജ് അധ്യക്ഷത വഹിച്ചു.