തിരൂർ : കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രതിനിധി സമ്മേളനം ജനുവരി 27, 28 തീയതികളിൽ തിരൂരിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം ബി.എം.എസ്. സംസ്ഥാന സെക്രട്ടറി ദേവു ഉണ്ണി ഉദ്ഘാടനംചെയ്തു.പെൻഷണേഴ്‌സ് സംഘ് ജില്ലാസെക്രട്ടറി പ്രൊഫ.പി. രാമൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി അഡ്വ. പി. ജയഭാനു, വൈസ് പ്രസിഡന്റ് കെ. കൃഷ്ണൻ, സെക്രട്ടറി എ.പി. രാധാകൃഷ്ണൻ, എൻ. അനിൽകുമാർ, തിരൂർ ദിനേശ്, കെ. തുളസി, രാജൻ അരങ്ങത്ത്, രാമചന്ദ്രൻ പാണ്ടിക്കാട് എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ഭാരവാഹികൾ: രക്ഷാധികാരികൾ: നിർമ്മല കുട്ടികൃഷ്ണൻ, ദേവു ഉണ്ണി, വിശ്വനാഥൻ കന്മനം, അഡ്വ.എൻ. അരവിന്ദൻ (ചെയ.), എൻ. അനിൽകുമാർ, പി.വി. ദിനേശൻ, തിരൂർ ദിനേശ്, മണി എടപ്പാൾ, എം. ബാബു, സി. ബാബുരാജ്, ഭരതൻ വയ്യാട്ട്, പ്രൊഫ. പി. രാമൻ (വൈസ്.ചെയ.), എ.പി. രാധാകൃഷ്ണൻ (ജന. കൺ.), രാജൻ അരങ്ങത്ത്, എ. കൃഷ്ണൻ, സി. ഷൺമുഖൻ, കെ.വി. ബാലൻ, രമ ഷാജി (ജോ. കൺ.), സി.എം. ഉണ്ണികൃഷ്ണൻ (ട്രഷ.).