മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിലെ തോട്ടുമുഖം ക്ഷേത്ര പരിസരത്താണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. സമീപവാസിയായ സ്ത്രീയാണ് പുലിയെ കണ്ടതായി പറഞ്ഞത്. വിവരമറിഞ്ഞ് മറ്റു നാട്ടുകാരും വാർഡ് മെമ്പറും സ്ഥലത്ത് എത്തി. ബന്ധപ്പെട്ട അധികൃതരെയും വിവരമറിയിച്ചു കഴിഞ്ഞു. പുറത്തൂരിന് പിന്നാലെ കാഞ്ഞിരമുക്കിലും പുലി ആശങ്ക പരന്നതോടെ ഭീതിയിലാണ് നാട്ടുകാർ.