ചങ്ങരംകുളം: സംസ്ഥാനപാതയിൽ പന്താവൂരിൽ റോഡ് മുറിഞ്ഞു കടന്ന വിദ്യാർത്ഥികൾക്ക് കാറിടിച്ച് പരിക്കേറ്റു. പന്താവൂർ കാളാച്ചാൽ പാടത്ത് തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. കോഴിക്കോട് സ്വദേശി അഹല്യ, എറണാകുളം സ്വദേശി ആദിത്യൻ എന്നീ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.