എടപ്പാൾ : ഭൂമിയിൽ പ്രയാസപ്പെടുന്ന സർവ്വമനുഷ്യർക്കും സാന്ത്വനമേകുന്ന സേവനങ്ങളിൽ മുഴുകുന്നവർ മാലാഖയോളം മഹത്വമുള്ളവരാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി അഭിപ്രായപ്പെട്ടു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃക തീർക്കുന്നവർ വിഭാഗീയ പ്രവണതകളെ മധുരമായി പ്രതിരോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അയിലക്കാട് അസ്സിറാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഹാജി കെ.എം. മുഹമ്മദ് ഖാസിം കോയക്കു നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രംഗങ്ങളിൽ നിസ്തുല സേവനങ്ങളർപ്പിച്ച മുൻ എം പി.സി ഹരിദാസ് , ചട്ടിക്കൽ മാധവൻ , കേരള ഹസൻ ഹാജി , ഡോ. വി.വി. ഹംസ തുടങ്ങിയവരെ ആദരിച്ചു

.എസ് ഐ കെ തങ്ങൾ അൽ ബുഖാരി അധ്യക്ഷത വഹിച്ചു.സയ്യിദ് സീതി കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ ഷക്കീർ, വി സൈദ് മുഹമ്മദ് തങ്ങൾ,സയ്യിദ് ശിഹാബുദ്ദീൻ അഹദൽ മുത്തനൂർ,സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ,
വി വി അബ്ദുറസാഖ് ഫൈസി, പി ടി അജയ് മോഹൻ, ഇബ്രാഹിം മൂതൂർ,സുരേഷ് പൊൽപ്പാക്കര, ഇ വി അബ്ദുറഹ്മാൻ, കെ സിദ്ദീഖ് മൗലവി അയിലക്കാട്, ടി പി മുഹമ്മദലി മുസ്‌ലിയാർ, ,വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി ,അബ്ദുൽ ജലീൽ അഹ്സനി, അബ്ദുൽബാരി സിദ്ധിഖി,ഷൗക്കത്ത് സഖാഫി, കെ മുസ്തഫ ശുകപുരം പ്രസംഗിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *