ചങ്ങരംകുളം : ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ കോൾസംരക്ഷണ സമിതിയുമായി ചർച്ചനടത്തി.കോൾക്കൃഷി രംഗത്തെയും കർഷകരുടെയും പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ചനടന്നു. കർഷകപ്രതിനിധികൾ പ്രയാസങ്ങൾ അവതരിപ്പിച്ചു. പരാതികളും നിർദ്ദേശങ്ങളും ബന്ധപ്പെട്ട മന്ത്രിമാർക്കും അധികൃതർക്കും മുമ്പിൽ അവതരിപ്പിക്കുമെന്ന് എം.പി. പറഞ്ഞു.
കോൾസംരക്ഷണ സമിതി ഭാരവാഹികളായ വേലായുധൻ, ജയാനന്ദൻ, ഹമീദ് ചെറുവല്ലൂർ, സി.കെ. പ്രഭാകരൻ, സതീശൻ, ഉമ്മർ പള്ളിക്കര, അഷ്‌റഫ് കോക്കൂർ, ഇബ്രാഹിം മൂതൂർ, പി.പി. യൂസഫലി, ടി.കെ. അബ്ദുൽറഷീദ്, എ.വി. അബ്ദു, ഷംസു എരമംഗലം, കെ.ടി. ബാവ പെരുമ്പടപ്പ്, പൊന്നാനി അസി. അഗ്രികൾച്ചർ ഡയറക്ടർമാർ, കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.