മാറഞ്ചേരി: നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്‌കാരിക സമിതി എന്നിവയുടെ സാമൂഹിക സംരംഭകത്വ വികസന പദ്ധതിയിലെ തയ്യൽ പ്രോത്സാഹനം പരിപാടിയിൽ അപേക്ഷകരായ 568 കുടുംബങ്ങൾക്ക് ഉഷ കമ്പനിയുടെ തയ്യൽ മെഷീനുകൾ 50 ശതമാനം സബ്‌സിഡിയിൽ വിതരണം ചെയ്തു. നേരത്തെ രണ്ട് ഘട്ടങ്ങളിലായി മുന്നൂറിലധികം കുടുംബങ്ങൾക്ക് നൽകിയതിന് പുറമേയാണ് മൂന്നാം ഘട്ടത്തിൽ നാല് ഫേസുകളിലായി 478 കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും 90 കുടുംബങ്ങൾക്ക് തയ്യൽ മോട്ടോറുകളും വിതരണം ചെയ്തത്.
7400 രൂപ വില വരുന്ന 218 ഡിലക്സ് മെഷീന്റെ വിതരണം പൊന്നാനി ലോക്സഭ മണ്ഡലം എം.പി, ഇ.ടി മുഹമ്മദ് ബഷീർ ഉത്ഘാടനം ചെയ്തു. 26000 രൂപ വിലവരുന്ന 94 പവർ മെഷീനുകളുടെ വിതരണം കേരള സംസ്ഥാന ഹൗസിങ് ബോർഡ് ചെയർമാൻ പി.പി സുനീർ ഉദ്ഘാടനം ചെയ്തു. 11000 രൂപ വിലവരുന്ന 124 അമ്പ്രല്ല മെഷീന്റെ വിതരണോത്ഘാടനം അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ടി അജയ് മോഹൻ നിർവഹിച്ചു.
14500 രൂപ വില വരുന്ന 42 ടേബിൾടോപ്പ് മെഷീനുകളുടെയും 90 തയ്യൽ മോട്ടോറുകളുടെയും വിതരണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. പി സുരേന്ദ്രൻ, എം.വി ശ്രീധരൻ മാസ്റ്റർ, പി.പി യൂസുഫലി, ഫൗസിയ വടക്കേപ്പുറത്ത്, ഡോ. മുഹമ്മദ് ബിൻ അഹ്‌മദ്, കദീജ മൂത്തേടത്ത്, സി.എം ഷാജി, ജിന്നൻ മുഹമ്മദുണ്ണി, എം ശ്രീരാമനുണ്ണി മാസ്റ്റർ, അഷ്‌റഫ് പൂച്ചാമം, കെ.ടി അബ്ദുൽ ഗനി പ്രസംഗിച്ചു. സി.എം യൂസുഫ്, ടി.കെ റഷീദ്, ഷമീർ ഇടിയാട്ടയിൽ, നാസർ ചൂലയിൽ, മുഹമ്മദുണ്ണി മാനേരി, പി.പി ഉമ്മർ, ടി.കെ അബ്ദുൽ ഗഫൂർ, ഹന്നാൻ കെ.എം, ഇസ്മായിൽ എ.എ, കെ.വി റഫീഖ്, എം.ടി നജീബ്, റബീഹ് വി, സലാം ചങ്ങമ്പള്ളി, അൻഷാദ് എ സംബന്ധിച്ചു.