എടപ്പാൾ: യുദ്ധവും അധിനിവേശവും അവസാനിപ്പിക്കുക എന്ന മുദ്രാവാക്യ മുയർത്തി ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റി എടപ്പാളിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിഷ്ണു അധ്യക്ഷനായി.
ജില്ലാ ജോയിന്റ് സെക്രട്ടറി രോഹിത്ത്, ഏരിയാ കൺവീനർ സി പി പ്രബീഷ്, കോ ഓർഡിനേറ്റർ പി പ്രവീൺ, ജില്ലാ കമ്മിറ്റിയംഗം പ്രതീജ, ഏരിയാ ജോയിന്റ് സെക്രട്ടറി ഷെമീം, എക്സിക്യൂട്ടീവ് അംഗം ശ്രുതി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ പി സുകുമാരൻ, വിനോദ്, താഹിർ, സ്റ്റാലിൻ, അസിൽദാസ് എന്നിവർ സംസാരിച്ചു. ഏരിയാ സെകട്ടറി അനാമിക സ്വാഗതവും വൈസ് പ്രസിഡന്റ് ആശീർവാദ് നന്ദിയും പറഞ്ഞു.