എടപ്പാൾ : ആയുർഗ്രീൻ ആശുപത്രിയിൽ ജീവനക്കാരും വിദേശത്തുനിന്നടക്കം ചികിത്സയ്ക്കെത്തിയവരും ചേർന്നാരംഭിച്ച നെൽക്കൃഷിയുടെ ഞാറുനടീൽ കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു ഉദ്ഘാടനംചെയ്തു. ഡോ. ഹബീബുള്ള അധ്യക്ഷനായി. പി. ജിയാസ്, കെ. സലീം, ഡോ. ആൽഫി, ആർ. പ്രസന്ന, സി. ജിനേഷ്, വിദേശ പൗരന്മാരായ അൽമർസുഗി മുഹമ്മദ് അയേദ്, അൽ റുബ്ഖി മുഹമ്മദ് അലി, സയ്യിദ് ഹമദ്, അൽ റുബ്ഖി മുഹമ്മദ് അലി, അൽ ഫഹ്ദി മുയാദ് നസീർ നാസർ, അൽ ജോഹാനി ഹരിത് മൻസൂർ എന്നിവർ പ്രസംഗിച്ചു.എടപ്പാൾ ആയുർഗ്രീനിൽ നടന്ന ഞാറുനടീൽ ഉത്സവം കെ.ജി. ബാബു ഉദ്ഘാടനംചെയ്യുന്നു
