ടപ്പാൾ : ഭൂമിയിൽ പ്രയാസപ്പെടുന്ന സർവ മനുഷ്യർക്കും സാന്ത്വനമേകുന്ന സേവനങ്ങളിൽ മുഴുകുന്നവരാണ് മാലാഖമാരെന്ന് ജമാ അത്തെ സംസ്ഥാന ജനറൽസെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു.അയിലക്കാട് അൽ സിറാജ് ഫൗണ്ടേഷൻ സമ്മേളനവും ഫൗണ്ടേഷൻ പുരസ്കാരദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഹാജി എം.കെ. മുഹമ്മദ് ഖാസിം കോയക്ക് അദ്ദേഹം പുരസ്കാരം സമ്മാനിച്ചു. മുൻ രാജ്യസഭാംഗം സി. ഹരിദാസ്, സിനിമാ നിർമാതാവ് ചട്ടിക്കൽ മാധവൻ, കേരള ഹസൻഹാജി, ഡോ. വി.വി. ഹംസ എന്നിവരെ ആദരിച്ചു.എസ്.ഐ.കെ. തങ്ങൾ അൽ ബുഖാരി അധ്യക്ഷനായി.സയ്യിദ് സീതി കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, വി.വി. അബ്ദുറസാഖ് ഫൈസി, പി.ടി. അജയ്‌മോഹൻ, ഇബ്രാഹിം മൂതൂർ, സുരേഷ് പൊൽപ്പാക്കര, ഇ.വി. അബ്ദുറഹ്‌മാൻ, കെ. സിദ്ദിഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.