തവനൂർ : കോൺഗ്രസിന്റെ നൂറ്റിനാൽപ്പതാം ജന്മദിന ആഘോഷപരിപാടിയുടെ ഭാഗമായി തവനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പദയാത്ര നടത്തി.മണ്ഡലം പ്രസിഡന്റ് വി.കെ. ഹരീന്ദ്രന് പതാക കൈമാറി ഡി.സി.സി. സെക്രട്ടറി ടി.പി. മുഹമ്മദ് പദയാത്ര ഉദ്ഘാടനംചെയ്തു.
തവനൂർ അങ്ങാടിയിൽനിന്നാരംഭിച്ച യാത്രയ്ക്ക് എ.പി. സദാനന്ദൻ, സി.പി. അബ്ദുള്ള, എം. ബാലകൃഷ്ണൻ, വി.ആർ. മോഹനൻ നായർ, സി. ഷാഹുൽഹമീദ്, സുരേഖ തുടങ്ങിയവർ നേതൃത്വംനൽകി. അയങ്കലം ജങ്ഷനിൽ നടന്ന സമാപനസമ്മേളനം കെ.പി.സി.സി. അംഗം പി. ഇഫ്ത്തിക്കാറുദ്ദീൻ ഉദ്ഘാടനംചെയ്തു. സുരേഷ് പൊൽപ്പാക്കര, പി.വി. ദിലീപ് വെള്ളാഞ്ചേരി, നവീൻ കൊരട്ടിയിൽ എന്നിവർ പ്രസംഗിച്ചു.