പൊന്നാനി : നഗരസഭയിലെ പതിനെട്ടാം വാർഡിലുൾപ്പെട്ട കല്ലിക്കട-സോമിൽ റോഡിന്റെ ജനകീയ ഉദ്ഘാടനം നാട്ടുകാരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിൽ കെ.പി.സി.സി. അംഗം അഡ്വ. കെ. ശിവരാമൻ നിർവഹിച്ചു.

റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബസംഗമവും കൺവെൻഷനും നടത്തി. മഴ പെയ്താൽ മുപ്പതിലേറെ വീടുകളിൽ വെള്ളം കയറുന്നതും പ്രദേശത്തെ ജനങ്ങൾക്ക് പ്രധാന റോഡിലേക്കെത്തൽ ദുരിതമാകുന്നതും പതിവായിരുന്നു. കല്ലിക്കടയിൽ അഴുക്കുചാലോടുകൂടിയ റോഡെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു.

പി. ശ്രീരാമകൃഷ്ണന്റെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം അനുവദിച്ച് നിർമാണോദ്ഘാടനം നടത്തിയെങ്കിലും റോഡുപണി പിന്നെയും നീണ്ടുപോയി.

കരാറുകാരൻ റോഡുപണിയിൽനിന്ന് പിൻവാങ്ങുന്ന സാഹചര്യമുണ്ടായതോടെ കെ.പി.സി.സി. അംഗം അഡ്വ. കെ. ശിവരാമന്റെ നേതൃത്വത്തിൽ പ്രദേശവാസികളെ സംഘടിപ്പിച്ച് ഒട്ടേറേ ജനകീയസമരങ്ങൾ നടത്തി. മറ്റൊരാൾക്ക് ഉപകരാർ നൽകിയാണ് പണി പൂർത്തീകരിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ജനകീയ റോഡ് ഉദ്ഘാടനം സംഘടിപ്പിച്ചത്. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എൻ. ഷണ്മുഖൻ അധ്യക്ഷതവഹിച്ചു. പുന്നക്കൽ സുരേഷ്, ജയപ്രകാശ്, കെ.പി. സോമൻ, വി.ടി. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ഉണ്ണികൃഷ്ണൻ പൊന്നാനി നിർവഹിച്ചു. കേരളോത്സവത്തിൽ 1500, 800 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ സനിജ സന്തോഷിന് കൗൺസിലർ പ്രിയങ്ക വേലായുധൻ ഉപഹാരം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *