എടപ്പാൾ : ഗവ: ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാസ്മൃതിയുടെ നേതൃത്വത്തിൽ ആദരവ് നല്‍കി. സംസ്ഥാന വെറ്ററൻ കായികമേളയിൽ മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും കരസ്ഥമാക്കിയ ഇം എം ആദിത്യൻ,
ഡൽഹി ആസ്ഥാനമായ പഞ്ചവാദ്യ ട്രസ്റ്റ് കലാചാര്യ പുരസ്കാരം നേടിയ ശുകപുരം രാധകൃഷ്ണൻ എന്നിവര്‍ക്ക് ഹയർസെക്കൻ്ററി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാസ്മൃതിയുടെ ആദരവ് നൽകി. എടപ്പാൾ സ്ക്കൂൾ പൂര്‍വ്വ വിദ്യാർത്ഥികളാണ്ഇരുവരും .
ചടങ്ങ് സ്കൂൾ ഹയർസെക്കൻ്ററി പ്രിൻസിപ്പൽ ഗഫൂർ മാഷ് ഉദ്‌ഘാടനം ചെയ്തു.
പ്രസിഡൻ്റ് നജ്മു എടപ്പാൾ അധ്യക്ഷതവഹിച്ചു.
ഹെഡ്മാസ്റ്റർ ഷൗക്കത്ത്, മമ്മി കോലക്കാട്ട്,റാബിയ, ശ്രീരേഖ, മുരളി അയിലക്കാട്, രഘുനാഥ്, മുരളി, സുമേഷ് എന്നിവർ പ്രസംഗിച്ചു. വിദ്യാസ്മൃതി സെക്രട്ടറി നസീബ് ക്യാപിറ്റൽ സ്വാഗതവും, രഘുനാഥ് സിംബിള്‍ നന്ദിയും പറഞ്ഞു.