എടപ്പാൾ :സംസ്ഥാന പാതയില്‍ പന്താവൂർ പാലത്തിനടിയിൽ കണ്ടെത്തിയ വസ്തു ഗ്രനേഡ് അല്ലെന്ന് നിഗമനം.മലപ്പുറത്ത് നിന്ന് എത്തിയ വിദഗ്ത സംഘമാണ് പന്താവൂര്‍ പാലത്തിന് അടിയില്‍ നിന്ന് ലഭിച്ച ഗ്രനേഡ് പോലുള്ള വസ്തു പരിശോധന നടത്തിയത്.ഇത് ഇന്ത്യയില്‍ സൈനികര്‍ ഉപയോഗിക്കുന്ന ഗ്രനേഡ് അല്ല എന്നാണ് ബോംബ് സ്ക്വോഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.അമേരിക്കയില്‍ നിര്‍മിച്ച സിഗരറ്റ് ലൈറ്റര്‍ ആണെന്നാണ് വിലയിരുത്തല്‍.എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ചങ്ങരംകുളം സിഐ ഷൈന്‍ പറഞ്ഞു.തിങ്കളാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് സംസ്ഥാന പാതയോരത്ത് പന്താവൂര്‍ പാലത്തിന് അടിയില്‍ നിന്ന് ഗ്രനേഡ് എന്ന് തോന്നിക്കുന്ന വസ്തു മത്സ്യം പിടിക്കുന്നവരുടെ വലയില്‍ കുടുങ്ങിയത്.സംഭവം അറിഞ്ഞ് പ്രദേശത്ത് നിരവധി ആളുകള്‍ എത്തിയിരുന്നു