പൊന്നാനി: മാലിന്യമുക്ത നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പൊതു ഇടങ്ങളില്‍ ജൈവ മാലിന്യം ഉള്‍പ്പെടെയുള്ളവ വലിച്ചെറിയുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാനി ഹാര്‍ബര്‍ പരിസരം, അഴീക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ ബദല്‍ സംവിധാനമൊരുക്കാന്‍ തീരുമാനമായി.
ഹാര്‍ബര്‍, ഫിഷറീസ്, പോര്‍ട്ട്, നഗരസഭ എന്നീ വകുപ്പുകയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.വലിച്ചെറിയല്‍ വിരുദ്ധ വാരാചരണ പരിപാടിയുടെ ഭാഗമായി നിലവില്‍ മാലിന്യ കൂമ്പാരമായി മാറിയ ഹാര്‍ബര്‍ റോഡിലെ അഴുകിയ മാലിന്യങ്ങള്‍ വൈകീട്ട് നീക്കം ചെയ്യാന്‍ ദ്രുതകര്‍മ്മ പരിപാടിയ്ക്കാണ് നഗരസഭ ഒരുങ്ങുന്നത്. .
ഇതനുസരിച്ച് മത്സ്യ തൊഴിലാളികള്‍ക്കായുള്ള പുനര്‍ഗേഹം ഫ്‌ലാറ്റ് സമുച്ചയം അന്തേവാസികളില്‍ മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും നേരിട്ട് മാലിന്യം സ്വീകരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും.ഇപ്പോള്‍ സ്ഥലത്തുള്ള മാലിന്യം നാളെ തന്നെ നീക്കം ചെയ്ത് സംസ്‌കരിക്കും.
പ്രസ്തുത മേഖലയില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണത കുറച്ചു കൊണ്ടുവരികയും, വീടുകളില്‍ സംസ്‌കരണ ഉപാധികള്‍ ഉറപ്പു വരുത്തി ജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യ സംസ്‌കരണം സാധ്യമാക്കുകയും ചെയ്യും.അതോടൊപ്പം, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പാക്കുന്ന STP പ്രാവര്‍ത്തികമാക്കും.
പറ്റാവുന്ന ഇടങ്ങളില്‍ തുമ്പൂര്‍മുഴി മോഡല്‍ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുവാനും തുടര്‍ന്ന് പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു.നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീന സുദേശന്‍ , നഹാര്‍ബര്‍ എക്‌സി എഞ്ചിനീയര്‍ രാജേഷ്, അസി.എഞ്ചിനീയര്‍ ജോസഫ് ജോണ്‍, നഗരസഭ സെക്രട്ടറി സജിറൂണ്‍,ഫിഷറീസ് അസിസ്റ്ററ്റ് ഡയറക്ടര്‍ ടി.കെ.രജീഷ്, പോര്‍ട്ട് പ്രതിനിധി സുധീര്‍ , ക്ലീന്‍ സിറ്റി മാനേജര്‍ ദിലീപ് കുമാര്‍, കേരള മാലിന്യ പരിപാലന പ്രോജക്ട് എഞ്ചിനീയര്‍ വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.