പൊന്നാനി : ചമ്രവട്ടം പാലം സമീപന റോഡിൽ പതിനൊന്നാം തീയതി (ശനിയാഴ്ച) മുതൽ നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ വാഹനഗതാഗതത്തിന് ഭാഗിക നിരോധനം ഏർപ്പെടുത്തി. തിരൂർ ഭാഗത്തുനിന്ന് പൊന്നാനിയിലേക്കു വരുന്ന ചരക്ക് വാഹനങ്ങളും ഹെവി വാഹനങ്ങളും ബി.പി. അങ്ങാടി ബൈപ്പാസ്, കുറ്റിപ്പുറം വഴിയും പൊന്നാനിയിൽനിന്ന് തിരൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ദേശീയപാത (എൻ.എച്ച് 766) വഴിയും തിരിഞ്ഞ് പോകണം.