എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ആറു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കൊടികയറി. ക്ഷേത്രം മേൽശാന്തി പി എം മനോജ്‌ എംബ്രാന്തിരി, പി എം ശ്രീരാജ് എംബ്രാന്തിരി, തന്ത്രിമാരായ കെ ടി നാരായണൻ നമ്പൂതിരി, ജയൻ വടക്കേടം, ഏർക്കര സജി നമ്പൂതിരി, തൊട്ടുപുരം ശങ്കരനാരായണൻ നമ്പൂതിരി, പനയോർ പ്രദീപ്‌ നമ്പൂതിരി, വക്കാട് ഗിരീഷ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശേഷൽ പൂജകൾക്ക് ശേഷം കൊടി ഉയർത്തി. ശുകാപുരം രഞ്ജിത്ത്, പൂക്കറ്റിരി രാമനാഥ പോതുവാൾ എന്നിവരുടെ ചെണ്ട മേളവും നടന്നു. ശുകാപുരം ദിലീപിന്റെ തായംബക, ഗുരുവായൂർ ദേവസ്വം അവതരിപ്പിച്ച കൃഷ്ണനാട്ടം കളി, അന്നദാനം എന്നിവയും ഉണ്ടായി. മാനേജിങ് ട്രസ്റ്റി കെ എം പരമേശ്വരൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസർ ടി പി ദിലീപ്, കെ വി കുമാരൻ, യു വി വിജയൻ, ഉദയൻ, ടി കെ മോഹനൻ, വി പി നാരായണൻ കുട്ടി, കെ പി രാജൻ, ടി പി വിനീഷ്, കെ സുരേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വവും നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *