എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ പുഴവങ്ങാട് പാടശേഖരത്തിൽ പാടശേഖര സമിതി സെക്രട്ടറി ശ്രീ ഹൈദർ അലി കുളത്തിൽ വളപ്പിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് VNR-2233 പ്ലസ് ഗ്രെയിൻ എന്ന ഹൈബ്രിഡ് വെറൈറ്റി വിത്ത് ഉപയോഗിച്ച് നെൽകൃഷി ആരംഭിച്ചത് .കർണ്ണാടകയിൽ നിന്ന് സംഘടിപ്പിച്ച വിത്ത് ഒരു എക്കറിനു ആറ് കിലോ മതി എന്നതും ഇരുപത് സെൻ്റീമീറ്റർ അകലത്തിൽ ഒരു നുരി മതി എന്നതും ഹെക്ടറിന് ഒമ്പതിനായിരം കിലോ മുതൽ പതിനായിരം കിലോ വരെ നെല്ല് ഉല്പാദനം ഉണ്ടാകുകയും,ഉയർന്ന രോഗ – കീട പ്രതിരോധ ശേഷിയുമാണ് ഹൈബ്രിഡ് വിത്തിൻ്റെ പ്രത്യകത .

നിലവിൽ തേരേറ്റ് കായൽ, കണ്ണേങ്കായാൽ , പുഴവങ്ങാട് , മുല്ലമാട് എന്നീ പാടശേഖരങ്ങളിലായി അറുപത് ഏക്കർ നെൽകൃഷി ചെയ്യുന്ന ഹൈദർ അലിയെ കഴിഞ്ഞ വർഷം എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മികച്ച നെൽകർഷകനായി തിരഞ്ഞെടുത്തു ആദരിച്ചിരുന്നു . കൃഷിയുടെ ഞാറുനാടൽ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വി.സുബൈദയുടെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ നിർവഹിച്ചു.എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ ,എടപ്പാൾ കൃഷി ഓഫിസർ സുരേന്ദ്രൻ എം പി.വാർഡ് മെമ്പർ ആഫീഫ നവാസ് കർഷകരായ ഹൈദർ അലി, വിബീഷ്,ശ്രീജിത്ത് ,ഖാലിദ്, വാസുട്ടി ,ജലാൽ എന്നിവർ പങ്കെടുത്തു

Related Post

Leave a Reply

Your email address will not be published. Required fields are marked *