പൊന്നാനി : സ്വകാര്യ ബസ് പണിമുടക്കായിട്ടും യാത്രക്കാരില്ലാതെ കെ.എസ്.ആർ.ടി.സി. ബസുകൾ. പൊന്നാനിയിൽനിന്ന് ചമ്രവട്ടം പാലം വഴി തിരൂർ ഭാഗത്തേക്കു പോകുന്ന ബസുകളാണ് പലതും സാധാരണയുള്ള യാത്രക്കാർ പോലുമില്ലാതെ സർവീസ് നടത്തേണ്ടിവന്നത്. പൊന്നാനിയിൽനിന്ന് തിരൂരിലേക്കു പോകുന്ന ബസുകളിൽ ചിലത് രണ്ടു വഴികളിലൂടെ ഓടിയതാണ് യാത്രക്കാരെ കുഴക്കിയത്.
ചില ബസുകൾ കുറ്റിപ്പുറം ഹൈവേ വഴി പോയപ്പോൾ മറ്റു ചിലത് പഴയ കോട്ടത്തറ വഴിയുമാണ് ഓടിയത്. ഇതുമൂലം ഏതുവഴിയാണ് ബസുകൾ ഓടുന്നതെന്നറിയാതെ യാത്രക്കാരും നെട്ടോട്ടമോടുകയായിരുന്നു.
