കുറ്റിപ്പുറം : പാലിയേറ്റീവ് ദിനത്തിൽ കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ വിവിധ പ്രദേശങ്ങളിൽ പ്രചാരണ കാമ്പയിൻ നടത്തി. കുറ്റിപ്പുറം, പേരശ്ശനൂർ, തൃക്കണാപുരം, തങ്ങൾപ്പടി, തവനൂർ അങ്ങാടി എന്നിവിടങ്ങളിലായിരുന്നു പരിപാടി.തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, ഐഡിയൽ കടകശ്ശേരി, കാടഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, എം.ഇ.എസ്. എൻജിനിയറിങ് കോളേജ്, കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കുറ്റിപ്പുറം മാസ്റ്റേഴ്സ് കോളേജ്, പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ശ്രീശങ്കരാചാര്യ കോളേജ് തിരുനാവായ തുടങ്ങിയ സ്ഥാപനങ്ങളിലെ എൻ.എസ്.എസ്., എൻ.സി.സി., ജെ.ആർ.സി. യൂണിറ്റുകളും സാമൂഹിക, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും കുറ്റിപ്പുറം വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റും കാമ്പയിനിൽ പങ്കെടുത്തു.ജ്യോതിലക്ഷ്മി, സൽമ, ഖാലിദ് ചെല്ലൂർ, സുന്ദരൻ തവനൂർ, കവിത, ഷറഫുദ്ദീൻ, ഇർഫാൻ, ടി.കെ. അമീർ, ഇന്ദുലേഖ സിസ്റ്റർ തുടങ്ങിയവർ നേതൃത്വംനൽകി.