Breaking
Wed. Oct 7th, 2026

വാർത്ത

മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കും; ബജറ്റിൽ വനമേഖലാ സംരക്ഷണത്തിനും ഊന്നൽ

തിരുവനന്തപുരം: ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി മേഖലയ്ക്ക് ആകെ 235.55 കോടി രൂപ വകയിരുത്തി 2024-25 ലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍…

കണ്ടു നിന്നവര്‍ക്ക് കൌതുകക്കാഴ്ച്ചയായി ആനയുടെ നീരാട്ട് :

വെളിയംകോട്: വെളിയംകോട് നേർച്ചക്ക് വന്ന ആന വെള്ളത്തിൽ നിന്ന് കയറാൻ മടിച്ചു. കുറെ നേരം കനോലി കനാലിൽ കളിച്ചു. പപ്പാന്മാർ പഴവും , അവിലും…

കലാകാരനും കളരിയാശാനും നാടിന്‍റെ ആദരം :

പൊന്നാനി : കടവനാടിനെ കലയിലൂടെയും കളരിയിലൂടെയും അടയാളപ്പെടുത്തിയ പ്രതിഭകള്‍ക്ക് നാടിന്റെ ആദരം. കടവനാട് കൈരളി കലാസമിതി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കലയും കളരിയും കൊണ്ട് കടവനാടിനെ…

പൊന്നാനിയുടെ ടൂറിസം ഭൂപടത്തിൽ ഇനി നരണിപുഴയുടെ സൗന്ദര്യവും

പൊന്നാനി: കോൾപാടങ്ങളും നെൽകതിരുകളും വിളഞ്ഞു നിൽക്കുന്ന നരണിപുഴയുടെ സൗന്ദര്യം ഇനിയും കൂടും പുഴകളും കായലും കടലും നിറഞ്ഞ പൊന്നാനി മണ്ഡലത്തിൽ ടൂറിസം സാധ്യതകളും അനവധിയാണ്…

വെളിയങ്കോട് ചന്ദനക്കുടം നേർച്ച : ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

വെളിയംകോട്: വെളിയങ്കോട് ചന്ദനക്കുടം നേർച്ച പ്രമാണിച്ച് പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ 2024 ഫെബ്രുവരി 5 6 തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വൈകീട്ട് 3മണി…

വലിയപള്ളിയിൽ വിളക്കത്തിരിക്കാൻ വിദ്യാർഥികളെത്തി

പൊന്നാനി: വലിയ ജുമുഅത്ത് പള്ളി സ്ഥാപകനായ ശൈഖ് സൈനുദീൻ മഖ്ദൂം ഒന്നാമന്റെ കാലത്ത് പള്ളിയിൽ ആരംഭിച്ച ഇസ്‌ലാമിക വൈജ്ഞാനികരംഗത്തെ പുരാതന ബിരുദമായ വിളക്കത്തിരിക്കൽ ചടങ്ങിന്…

രണ്ട് ബൈക്കുകളും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്.

പൊന്നാനി: തൃശ്ശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാപ്പാളി സെൻ്ററിൽ ഇന്ന് വൈകീട്ട് 3.30 ഓടെയാണ് രണ്ട് ബൈക്കുകളും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്…

എടപ്പാൾ ∙ കണ്ടനകം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്രോൾ പമ്പ് ആരംഭിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. സംസ്ഥാനപാതയിൽ എടപ്പാളിനും കുറ്റിപ്പുറത്തിനു ഇടയിൽ റോഡരികിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർസിയുടെ സ്ഥലത്താണ് സ്വകാര്യ ഉടമസ്ഥതയിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ നീക്കം ആരംഭിച്ചത്. ഇതിന് മുന്നോടിയായി ഇവിടത്തെ മരങ്ങൾ മുറിച്ചു മാറ്റുന്ന ജോലി ആരംഭിച്ചു. കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിനോട് ചേർന്ന ബോഡി ബിൽഡിങ് യൂണിറ്റിന് മുൻവശത്തെ 30 സെന്റ് സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. നിലവിൽ 25 ഏക്കർ സ്ഥലമാണ് കെഎസ്ആർസിയുടെ ഉടമസ്ഥതയിൽ ഉള്ളത്. ഇതിൽ 5 ഏക്കർ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനായി നേരത്തേ വിട്ടു നൽകിയിരുന്നു. ശേഷിക്കുന്ന സ്ഥലത്തുനിന്ന് മേഖലയിലെ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ടാങ്ക് സ്ഥാപിക്കാനും സ്ഥലം നൽകിയിട്ടുണ്ട്. പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് തൊട്ടടുത്തുള്ള 5 സെന്റ് സ്ഥലം പതിറ്റാണ്ടുകൾക്ക് മുൻപ് കാലടി പോസ്റ്റ് ഓഫിസിന് കെട്ടിടം നിർമിക്കാനും വിട്ടു നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ കെട്ടിട നിർമാണം ആരംഭിച്ചിട്ടില്ല. 30 വർഷത്തെ വാടകയ്ക്കാണ് പെട്രോൾ പമ്പിന് സ്ഥലം വിട്ടു നൽകിയതെന്നാണ് സൂചന. കെഎസ്ആർടിസിയുമായുള്ള ധാരണാപത്രം ഒപ്പുവച്ചാൽ ജോലികൾ ആരംഭിക്കാനാണ് നീക്കം. എതിർവശത്ത് സ്കൂൾ പ്രവർത്തിക്കുന്നതിനാൽ പെട്രോൾ പമ്പ് ഇവിടെ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്.

എടപ്പാൾ: കണ്ടനകം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്രോൾ പമ്പ് ആരംഭിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. സംസ്ഥാനപാതയിൽ എടപ്പാളിനും കുറ്റിപ്പുറത്തിനു ഇടയിൽ റോഡരികിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർസിയുടെ…

സി.പി.ഐ.കിസാൻ സഭ : പ്രതിഷേധം

എരമംഗലം : അയിരൂർ പുതിയിരുത്തി കനോലി കനാലിനോട് ചേർന്നുള്ള കുളം, തോടുകൾ തുടങ്ങിയ തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരേ സി.പി.ഐ., കിസാൻ സഭ പ്രവർത്തകരുടെ പ്രതിഷേധം. സി.പി.ഐ.…