പൊന്നാനി : എൽ.പി. വിഭാഗം ഉപജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ പള്ളപ്രം എ.എം.എൽ.പി. സ്‌കൂളിലെ കായികപ്രതിഭകൾക്ക് പി.ടി.എ.യുടെ അനുമോദനം.ഉപജില്ലയിലെ അൻപതോളം സ്‌കൂളുകൾ പങ്കെടുത്ത മേളയിലാണ് പള്ളപ്രം സ്‌കൂളിലെ കുട്ടികളുടെ നേട്ടം. ഒന്നാംസ്ഥാനം നേടിയ വിദ്യാർഥികൾക്ക് മെഡലുകളും സ്‌കൂൾവക ഉപഹാരവും സമ്മാനിച്ചു. നഗരസഭാ കൗൺസിലർ വി.പി. സുരേഷ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് വി. റിയാസ് അധ്യക്ഷനായി. ജൂലിഷ് എബ്രഹാം, ദിപു ജോൺ, കെ. റസീന, പി. റസീന, നിത ജോയ്, റഫീഖ്, ബൈജു, റിയാസ്, സൽമ, സജ്‌ന, റോഷ്‌നി, അഫിയ തുടങ്ങിയവർ പ്രസംഗിച്ചു.