താനൂർ : ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള താനാളൂർ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം നടപ്പാകുന്നു.പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം നടപ്പാക്കുന്നത്.പഞ്ചായത്തംഗങ്ങളായ മജീദ് മംഗലത്ത്, എടമരത്ത് റസാഖ് എന്നിവരുടെ സാന്നിധ്യത്തിൽ 90 കിലോ ഭാരമുള്ള കാട്ടുപന്നിയെ ഷൂട്ടർ ഡോ. മിഗ്ദാദ് മുള്ളത്തിയിൽ വെടിവെച്ചു കൊന്നു.