പൊന്നാനി : വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി നഗരം പോസ്റ്റോഫീസിനു മുൻപിൽ ധർണ നടത്തി. മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ അനുവദിക്കുക, കടലിലെ ഖനനത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക, ഡീസൽ സബ്സിഡി അനുവദിക്കുക, നിയമവിരുദ്ധ മത്സ്യബന്ധനം തടയുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി. സൈതലവി അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.എ. റഹീം, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് യു. സൈനുദ്ദീൻ, മത്സ്യത്തൊഴിലാളി സംസ്ഥാനകമ്മിറ്റിയംഗം അനിൽകുമാർ, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ശൈലജ, സി.എം. സഹീർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *