എടപ്പാൾ : പുലികളിക്ക് പേരുകേട്ട തൃശ്ശൂർ നഗരത്തെ അനുസ്മരിപ്പിച്ച് കുളങ്കര താലപ്പൊലിയുടെ ഭാഗമായി ശനിയാഴ്ച എടപ്പാളിൽ പുലിയിറങ്ങി. ശുകപുരം സാംസ്കാരികമാണ് ഉത്സവത്തിന് മാറ്റുകൂട്ടാനായി പുലികളിയുമായി രംഗത്തെത്തിയത്.
തൃശ്ശൂർ പുലികളിയിൽ മൂന്നുവർഷം തുടർച്ചയായി ജേതാക്കളായ കോട്ടപ്പുറം സെന്റർ യുവജന സമിതിയുടെ പുലികളാണ് എടപ്പാളിനെ പുലിമടയാക്കിയത്. എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്നാരംഭിച്ച് നടുവട്ടം, ചമ്പ്രമാണംവഴി രാത്രി ഉത്സപ്പറമ്പിലെത്തിയാണ് പുലികളിക്ക് സമാപനമായത്.
ചോലക്കുന്ന് ശ്രീദുർഗ, എടപ്പാൾ ഭുജംഗ, വട്ടംകുളം ചലഞ്ചേഴ്‌സ് എന്നിവരൊരുക്കിയ വിവിധ വരവുകളും നാട്ടുകൂട്ടം ഫ്രണ്ട്‌സ് ശുകപുരത്തിന്റെ പാണ്ടിമേളം, കളരിപ്പയറ്റ് എന്നിവയും. ശനിയാഴ്ച മറയങ്ങാട്ട് കൂത്തുത്സവത്തിന്റെ ഭാഗമായി തായമ്പക, എഴുന്നള്ളിപ്പ്, മേളം, നൃത്തനൃത്യങ്ങൾ എന്നിവയുമുണ്ടായി.